രാത്രിയില്‍ താപനില വളരെതാഴാം….യെല്ലാ അലര്‍ട്ട് നിലനില്‍ക്കുന്നു

ഡബ്ലിന്‍: രാത്രിയില്‍ താപനില  വളരെ താഴാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ്.  രണ്ട്  അലര്‍ട്ടുകല്‍ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്.  യെല്ലാ സ്റ്റാറ്റസ് ആണ് ദേശീമായി ഇപ്പോഴും ബാധകമായിരിക്കുന്നത്.  കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ മഴയും പെയ്യും. ഇന്ന് രാത്രി 25-35മില്ലീമീറ്റര്‍ വരെ മഴപ്രതീക്ഷിക്കുന്നുണ്ട്. നാളെരാവിലെ 9വരെ ഈ അലര്‍ട്ട് ബാധകമാണ്.

കാറ്റിനെതിരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ഐറിഷ് കടലില്‍  തെക്കിക്ഴക്കന്‍ കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ട്.  തണുപ്പും മേഘാവൃതവും മഴയും ഉള്ള കാലാവസ്ഥയാണ് മെറ്റ് ഏയ്റീന്‍ പ്രവചിക്കുന്നത്. തെക്കന്‍ കൗണ്ടികളില്‍  മഴ ശക്തവും  തുടരുന്നതുമായിരിക്കും. മറ്റുള്ളപ്രദേശത്ത് ഇടവിട്ട് മഴലഭിച്ചേക്കാം.  ഏഴിനും പത്തിനും ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും പരമാവധി കൂടിയ താപനില രാത്രിയില്‍ കാറ്റ് തണുപ്പ് കൂട്ടും. മൂന്ന് മുതല്‍ അ‍ഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴും.  രാത്രിയിലും മഴ തുടരും.നാളെ വരണ്ട കാലാവസ്ഥയ്ക്കാണ് സാധ്യത.

എന്നാല്‍ താപനില ഉയരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇന്ന് രാവിലെ പല റൂട്ടുകളിലും റോഡ് താപനില പൂജ്യത്തില്‍ താഴെയാണ്. വാഹനങ്ങളുടെ ചില്ലും മറ്റും മരവിച്ച് ഇരിക്കുകയാകും ചൂട്ട് വെള്ളം ഒഴിച്ച് ഇത് മാറ്റാന്‍ ശ്രമിക്കുന്നത് ചില്ല് പൊട്ടുന്നതിനാകും വഴിവെയ്ക്കുക.

Share this news

Leave a Reply

%d bloggers like this: