മഴ 7 ദിവസത്തേക്ക് തുടരും; കോര്‍ക്കില്‍ 10,000 വീടുകള്‍ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസ്

 

ഡബ്ലിന്‍: കാലാവസ്ഥ മോശമായി തുടരുന്ന സാഹതര്യത്തില്‍ രാജ്യത്തെ വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങളിള്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. ലെയ്ന്‍സ്റ്റര്‍, മംഗ്‌സ്റ്റര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ റെയ്്ന്‍ അലര്‍ട്ട് ഇന്ന് രാവിലെ ഒമ്പതുമണിയോടെ അവസിനിച്ചതിനെ തുടര്‍ന്നാണ് വെള്ളം കയറിയ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.

ഡബ്ലിന്‍, കാര്‍ലോ, കില്‍കെനി, വിക്ലോ, വെക്‌സ്‌ഫോര്‍ഡ്, കോര്‍ക്ക്, കെറി, ടിപ്പെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ് യെല്ലോ റെയ്ന്‍ വാണിംഗ് നല്‍കിയിരുന്നത്. ഇന്ന് കാലാവസ്ഥ അല്‍പ്പം ശാന്തമാകുമെങ്കിലും നാളെയും മഴ ശക്തമാകുമെന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കി. ഏഴു ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നത്.

ആര്‍മി അംഗങ്ങള്‍ കോര്‍ക്ക്, ഗാല്‍വേ, ക്ലെയര്‍, കില്‍കെനി, വെസ്റ്റ്മീത് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. രാത്രിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തും.

കോര്‍ക്കില്‍ 10,000 വീടുകള്‍ക്ക് ബോയില്‍ വാട്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ബ്രാഷ് ചെയ്ത് വായ കഴുകുന്നതിനും ഐസ് ഉണ്ടാക്കുന്നതിനും തിളപ്പിച്ച വെള്ളം ഉപയോഗിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രാജ്യത്തെ പല റോഡുകളിലെയും ഗതാഗതം താറുമാറായിരിക്കുകയാണ്. രാവിലെ കോര്‍ക്കില്‍ 26 റോഡുകളിലൂടെയുള്ള ഗതാഗതമാണ് തടസപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: