സ്യുര്‍ നദിയിലെ ജലനിരപ്പുയര്‍ന്നു ; സമീപവാസികളെ മാറ്റിപ്പാര്‍പ്പിച്ചു

ഡബ്ലിന്‍: സ്യൂര്‍ നദീതീരത്ത് താമസിച്ചിരുന്ന ജനങ്ങളെ കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സ്യൂര്‍ നദിയിലെ ജലനിരപ്പ് 3.8 മീറ്ററായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി പ്രദേശവാസികളെ ഒഴിപ്പിച്ചത്. ജലനിരപ്പ് 4 മീറ്ററായാല്‍ പ്രദേശത്ത് വന്‍നാശനഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. ക്ലോണ്‍മെല്‍, ടിപ്പെരറി എന്നിവിടങ്ങളിലെ ജനങ്ങളെയാണ് കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒഴിപ്പിച്ചത്.

ക്ലോണ്‍മെലിലെ കിലാഗിനിയില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചെങ്കിലും പലരും അവരുടെ വീടുകളില്‍ത്തന്നെ തുടരുകയാണ്. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് ഓരോ മണിക്കൂറുമുള്ള ഈ പ്രദേശത്തെ സ്ഥിതിഗതികള്‍ക്കനുസരിച്ചായിരിക്കും തീരുമാനങ്ങളെടുക്കുകയെന്ന് ടിപ്പെറി കൗണ്ടി കൗണ്‍സില്‍ ക്രൈസിസ് മാനേജ്‌മെന്റ് അംഗങ്ങള്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: