വെസ്റ്റ് ഡബ്ലിനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ റോഡപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ഡബ്ലിന്‍: വെസ്റ്റ് ഡബ്ലിനില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. ഇവരുടെകൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ ബ്ലഞ്ചാര്‍ഡ്‌സ്ടൗണിലെ കൊണോലി ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ക്ലോണ്‍സില്ലയിലെ ഹാര്‍ട്ട്‌സ്ടൗണ്‍ റോഡില്‍ ഇന്ന് രാവിലെ രണ്ടേമുക്കാലിനാണ് സംഭവം.
ഏകദേശം നാല്‍പ്പതു വയസ്സുതോന്നിക്കുന്ന കാല്‍നടയാത്രക്കാരായ രണ്ട് സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്. എതിരേവന്ന കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. പോലീസ് സഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
ഇവരെക്കുറിച്ച് എന്തെങ്കിവും വിവരം ലഭിക്കുന്നവര്‍ 01-6667000, 1800 666 111 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ബ്ലഞ്ചാര്‍ഡ്‌സ്ടൗണ്‍ പോലീസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: