ആശ്രിതരായ മാതാപിതാക്കളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി

ഡബ്ലിന്‍: ആശ്രിതരായ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ അയര്‍ലണ്ടില്‍കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള പുതിയ ഉത്തരവ് പുറത്തിറങ്ങി. അയര്‍ലണ്ടില്‍ നിയമവിധേയമായി താമസിക്കുന്ന വരുമാനശേഷിയുള്ളവര്‍ക്കാണ് ഈ ഉത്തരവ് ബാധകം.
ഐറിഷ് സിറ്റിസണ്‍ഷിപ്പ് നേടിയവര്‍ക്കോ നിശ്ചിത വരുമാനത്തോടെ നിയമാനുസൃതം താമസിക്കുന്ന പൗരത്വം ലഭിക്കാത്ത നോണ്‍ ഇ യൂ രാജ്യക്കാര്‍ക്കും ആശ്രിതരെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാനുള്ള അനുവാദം ലഭിക്കും.

നാട്ടിലുള്ള മാതാപിതാക്കളോ ഉറ്റ ബന്ധുക്കളോ അയര്‍ലണ്ടില്‍ താമസിക്കുന്ന സ്‌പോണ്‍സറെ ആശ്രയിച്ചാണ് കഴിയുന്നത് എന്ന് തെളിയിച്ചതിനുശേഷം മാത്രമേ ഇവര്‍ക്ക് പ്രവേശനം അനുവദിക്കൂ. സ്‌പോണ്‍സര്‍ക്ക് ആശ്രിതരെ അയര്‍ലണ്ടിലെത്തിച്ചാല്‍ സംരക്ഷിക്കാനുള്ള വരുമാനമുണ്ടെന്നും വരുമാനമാര്‍ഗ്ഗമില്ലാത്ത മാതാപിതാക്കളാണെങ്കില്‍ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും 75,000 യൂറോവീതം വരുമാനം ടാക്‌സും മറ്റു കിഴിവുകളും കഴിഞ്ഞ് ലഭിച്ചിരുന്നുവെന്നതിന് എന്നതിന് തെളിവും ഹാജരാക്കണം. ഏതെങ്കിലും ഒരു ആശ്രിതനെയാണ്് കൊണ്ടുവരുന്നതെങ്കില്‍ ( മാതാവിനെയോ പിതാവിനെയോ ആരെങ്കിലും ഒരാളെ) 60,000 യൂറോ വാര്‍ഷികവരുമാനമുണ്ടാകണം.

മാതാപിതാക്കളെ കൊണ്ടുവരാനുള്ള നടപടികള്‍ക്ക് ആറുമാസം തുടങ്ങി പന്ത്രണ്ട്മാസം വരെ സമയമെടുക്കും. ഓരോ വര്‍ഷത്തേക്കുള്ള പുതുക്കിയെടുക്കാവുന്ന 0 സ്റ്റാമ്പ് വിസയാണ് മാതാപിതാക്കള്‍ക്ക് നല്‍കുക.

CLICK HERE FOR MORE DETAILS

Share this news

Leave a Reply

%d bloggers like this: