മോര്‍ട്ട്‌ഗേജ് റൂളില്‍ മാറ്റം വരുത്തും: ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഫിലിപ്പ് ലയിന്‍

 

ഡബ്ലിന്‍: സെന്‍ട്രല്‍ ബാങ്ക് നിലവിലെ മോര്‍ട്ട്‌ഗേജ് നിര്‍ദ്ദേശങ്ങളില്‍ സമ്മറോടെ മാറ്റങ്ങള്‍ വരുത്തുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ഫിലിപ്പ് ലയിന്‍ അറിയിച്ചു.
കഴിഞ്ഞ ജനുവരി മുതല്‍ നിലവില്‍ വന്നിരുന്ന പുതുക്കിയ മോര്‍ട്ട്‌ഗേജ് പോളിസിയനുസരിച്ച് വീട് വാങ്ങുന്നവര്‍ക്ക് വീടിന്റെ വിലയുടെ 90 ശതമാനംവരെ വായ്പ നല്‍കാനുള്ള പദ്ധതി ഭാഗീകമായി അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് 220,000 യൂറോ വരെ വിലയുള്ള വീടുകളള്‍ക്ക് 90 ശതമാനം വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.എന്നാല്‍ അതിലുംകൂടുതല്‍ തുക വായ്പയായി ആവശ്യമായിവന്നാല്‍ ബാക്കി തുകയുടെ 80 ശതമാനം മാത്രമേ വായ്പ ലഭിക്കൂ. പുതുതായി വീട് വാങ്ങുന്നവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഈ വ്യവസ്ഥകൡ മാറ്റം വരുത്തിക്കൊണ്ടുളള പുതിയ തീരുമാനമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: