ഈജിപ്റ്റിലെ ഹോട്ടലില്‍ തീവ്രവാദി ആക്രമണം; രണ്ട് ഓസ്‌ട്രേലിയക്കാരടക്കം മൂന്നു വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു

കയ്‌റോ: ഈജിപ്തിലെ ഹര്‍ഘാഡയിലെ ഹോട്ടലില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു വിനോദ സഞ്ചാരികള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ ഓസ്‌ട്രേലിയക്കാര്‍ക്കും ഒരാള്‍ സ്വീഡിഷ് പൗരനുമാണെന്ന് അധികൃതര്‍ അറിയിച്ചു. ഹര്‍ഘാഡയിലെ ബെല്ലാ വിസ്റ്റ ഹോട്ടലില്‍ ആയുധധാരികളായ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ വധിച്ചു.

വിദേശികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമികള്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതാകയുമായാണ് ആക്രമണത്തിനെത്തിയതെന്നും ബെല്‍റ്റ് ബോംബ് ധരിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. കെയ്‌റോയുടെ സമീപപ്രദേശമായ ഗിസയിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹസന്‍ മുഹമ്മദ് മഹ്‌ഫോസ്(21) ആണ് അക്രമികളില്‍ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

Share this news

Leave a Reply

%d bloggers like this: