കോളേജ് വിദ്യാര്‍ത്ഥികളില്‍നിന്നും J1 വിസയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിന്‍: J1 വിസയിലൂടെ യു എസിനുപോകാന്‍ തയ്യാറെടുക്കുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ എത്രയുംവേഗം അപേക്ഷ സമര്‍പ്പിക്കണം. ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും സ്‌പോണ്‍സര്‍മാരുടെ വിവരങ്ങളും യുഎസ് എംബസ്സിയുടെ അയര്‍ലണ്ട് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രവേശനത്തിനുള്ള നിബന്ധനകളില്‍ ഈ വര്‍ഷം ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ട്രാവല്‍ വിസ ലഭിക്കുന്നതിനുമുമ്പുതന്നെ J1 യാത്രക്കാര്‍ യുഎസില്‍ തൊഴില്‍ ഉറപ്പുവരുത്തിയിരിക്കണം.
ഐറിഷ് വിദ്യാര്‍ത്ഥികള്‍ എത്രയുംവേഗം അപേക്ഷ നല്‍കി ജോലിക്കായി തയ്യാറെടുക്കാന്‍ എംബസ്സി പ്രതിനിധി ലോറന്‍ ലവ്‌ലെയ്‌സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: