ചിരിയുടെ പൂരം ഇന്നലെ ഡബ്ലിനിന്‍, ഇന്ന് ലീമെറിക്കില്‍ പൊടിപൂരം

 

ലീമെറിക്ക്:നൂറ് കണക്കിന് മലയാളികള്‍ നിറഞ്ഞ വേദിയില്‍ ചിരിയുടേയും സംഗീതത്തിന്റേയും പൂരം തീര്‍ത്ത സംഘം ഇന്ന് ലീമെറിക്കിലേക്കുള്ള പാതയില്‍.

പുത്തന്‍ നമ്പറുകള്‍ക്കൊപ്പം സംഗീതം നിറഞ്ഞ സദസില്‍ മഞ്ഞുകാലത്തിന്റെ വിരസതയില്‍ നിന്ന് മലയാളികള്‍ ചിരിയുടെ പൂരപറമ്പിലേയ്ക്ക് ഇന്നലെ വൈകിട്ട് കലാഭവന്‍ നവാസും മനോജ് ഗിന്നസും അടങ്ങുന്ന സംഘ കൂട്ടിക്കൊണ്ടു പോയി.ഇന്ന് വൈകിട്ടി ലീമെറിക്കിലെ എല്‍ ഐ ടി ( ലീമെറിക്ക് ഇന്‍സ്റ്റുറ്റിയുട്ട് ഓഫ് ടെക്‌നോളജി) യിലെ തീയേറ്ററില്‍ വൈകിട്ട് 6.30 ഓടെ സംഘംപരിപാടികള്‍ അവതരിപ്പിക്കും.

മണ്‍സ്റ്റര്‍ മേഖലയിലെ മലയാളി സംഘടനയായമൈക്കയാണ് പരിപാടിയുടെ സംഘാടകര്‍.ലീമെറിക്കില്‍ ഇത്തരത്തില്‍ എത്തുന്ന ആദ്യ പരിപാടിയാണ് ഇത് എന്ന പ്രത്യേകതയും ഇന്നത്തെ പരിപാടിക്ക് ഉണ്ട്. ലീമെറിക്ക് മലയാളികള്‍ കാത്തിരിക്കുന്ന ചിരിയുടേയും സംഗീതത്തിന്റേയും പൂരപറമ്പിലേയ്ക്ക് ഇന്ന് എത്തുവാനായി സംഘം ഡബ്ലിനില്‍ നിന്ന് രാവിലെ തന്നെ യാത്ര തിരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : നിഷാദ്: 087 665 5191,പ്രദീപ്: 087 662 2524

Share this news

Leave a Reply

%d bloggers like this: