ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണ ഭീക്ഷിണി: സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.

 

പാരീസ്: ഇന്ന് രാവിലെ തീവ്രവാദ ആക്രമണങ്ങളുടെ ഭീക്ഷിണിയെ തുടര്‍ന്ന് വടക്കന്‍ ഫ്രാന്‍സിലെ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും ഒഴിപ്പിച്ചു.ഏകദേശം 2000 ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ലീഷെ മിറേല്‍ ഗ്രെനേറ്റ് എന്ന സ്‌കൂളില്‍ ആയിരുന്നു തീവ്രവാദ ആക്രമണ ഭീക്ഷിണിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്.

സ്‌കൂളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്‌കൂളില്‍ പരിശോധന നടക്കുകയാണ്..

പുതിയ സംഭവങ്ങള്‍ യൂറോപ്പിനെ ആകെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളി വിടുന്ന സാഹചര്യമാണ് എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്.എന്നാല്‍ അഭയാര്‍ത്ഥികളെ യൂറോപ്പിലേയ്ക്ക് ആന്‍ അനിയന്ത്രിതമായി അയിച്ചവരുടേയും പിന്തുണച്ചവരുടേയും നിശബ്ദതയില്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും കടുത്ത വലതു പക്ഷ പാര്‍ട്ടികള്‍ അതിവേഗം വളരുകയാണ്.വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഫ്രാന്‍സിലും ജര്‍മ്മനിയുലും കടുത്ത വലതു പക്ഷം അധികാരത്തില്‍ എത്തിയേക്കാമെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: