അന്തേവാസികള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാത്തതുസംബന്ധിച്ച് വാട്ടര്‍ഫോര്‍ഡ് നഴ്‌സിങ്ങ് ഹോമിനും മറ്റു രണ്ട് നഴ്‌സിങ്ങ് ഹോമുകള്‍ക്കും ഹിക്വയുടെ രൂക്ഷവിമര്‍ശനം

ഡബ്ലിന്‍: നഴ്‌സിങ്ങ് ഹോമുകളില്‍ അന്തേവാസികളക്കുനേരെയുള്ള അശ്രദ്ധയ്ക്കുനേരെ വിമര്‍ശനങ്ങളുമായി ഹിക്വയുടെ പുതിയ റിപ്പോര്‍ട്ട്. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ ഒരു നഴ്‌സിങ്ങ് ഹോമും മറ്റു രണ്ട് നഴ്‌സിങ്ങ് ഹോമുകളുമാണ് സംഭവത്തില്‍ കുരുങ്ങിയിരിക്കുന്നത്. രാത്രിയില്‍ സെഡേറ്റീവ് നല്‍കി ഉറങ്ങിക്കൊണ്ടിരിക്കുന്ന അന്തേവാസികളെ അതിരാവിലെ വിളിച്ചുണര്‍ത്തുന്നതുസംബന്ധിച്ചാണ് ഹിക്വ പരാതിയുയര്‍ത്തിയിരിക്കുന്നത്.

വാട്ടര്‍ഫോര്‍ഡ് നഴ്‌സിങ്ങ് ഹോമില്‍ മുന്നറിയിപ്പ് നല്‍കാതെ പരിശോധനസംഘം പരിശോധന നടത്തിയപ്പോഴാണ് സംഭവം ഹിക്വയുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ നവംബര്‍ മാസത്തിലാണ് പരിശോധന നടന്നത്. ഈ നഴ്‌സിങ്ങ് ഹോമില്‍ താമസിക്കുന്ന നാലുപേര്‍ 6.30നുതന്നെ ഉണര്‍ത്തിയിരിക്കുന്നതായിക്കാണുകയും രണ്ട് വ്യത്യസ്ത സെഡേറ്റീവുകള്‍ നല്‍കിയിരുന്ന മറ്റൊരു അന്തേവാസി രാവിലെ 6.10നുതന്നെ ഉണര്‍ന്ന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നതും ഹിക്വയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മാനേജ്‌മെന്റ് രോഗികളോടാവശ്യപ്പെട്ടിരിക്കുന്ന്ത അതിരാവിലെ ഉണര്‍ന്ന് വസ്ത്രങ്ങള്‍ കഴുകുകയും മറ്റു ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കണമെന്നാണെന്ന് ഇന്‍സ്‌പെക്ടറോട് ആശുപത്രിയിലെ രാത്രി ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് രാവിലെ 8മണിക്ക് നഴ്‌സിങ്ങ് സ്റ്റാപുകള്‍ സ്ഥലത്തെത്തുമ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി അന്തേവാസികള്‍ ഡേ റൂമില്‍ കാത്തിരിക്കുന്നുണ്ടാകും.

ഒരന്തേവാസിക്ക് 50 ശതമാനം ഓവര്‍ഡോസ് സെഡേറ്റീവ് നല്‍കിയതായും നഴ്‌സുമാര്‍ അന്തേവാസികള്‍ക്കാവശ്യമായ മരുന്നുകളല്ല നല്‍കുന്നതെന്നും ഹിക്വ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതിനുസമാനമായ മറ്റൊരു സംഭവം ഡഹ്കാര്‍വനിലെ എച്ച്എസ്ഇക്കുകീഴിലുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിലും നടക്കുന്നതായി ഹിക്വ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ മുന്നറിയിപ്പ് നടത്താതെ നടന്ന പരിശോധനയിലാണിത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈകീട്ട് 6.30നുമുമ്പുതന്നെ അവിടെയുള്ള 101 അന്തേവാസികളും ഉറക്കത്തിനായി ഒരുങ്ങിക്കഴിഞ്ഞിരുന്നെന്നു ഹിക്വയുടെ പരിശോധനയില്‍ വ്യക്തമാവുകയായിരുന്നു.

35 അന്തേവാസികളുള്ള അര്‍ഡാഗിലെ കാഹെര്‍മോയില്‍ ഹൗസാണ് ഹിക്വയുടെ വിമര്‍ശനമേറ്റുവാങ്ങുന്ന മറ്റൊരു നഴ്‌സിങ്ങ് ഹോം. 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ173 അന്തേവാസികളില്‍ 119പേരും നഴ്‌സിങ്ങ് ഹോമില്‍നിന്നും ഒഴിഞ്ഞുപോയിരുന്നു.ഓരോ അന്തേവാസിക്കുംവേണ്ട ശ്രദ്ധ നല്‍കാത്തതാണ് ഇതിനുകാരണമെന്നും ഹിക്വ പറയുന്നു.

ജീവനക്കാരെ അന്തേവാസികള്‍ക്ക് ആവശ്യമായ പരശ്രദ്ധനല്‍കേണ്ടതിനെക്കുറിച്ചുംമറ്റും കൃത്യമായ പരിശീലനം നല്‍കിയാല്‍ ഈ അവസ്ഥ ഒരുപരിധിവരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് ഹിക്വ ഇന്‍സ്‌പെക്ടര്‍മാര്‍ പറയുന്നു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഴ്‌സിങ്ങ് ഹോമുകളിലെ അന്തേവാസികള്‍ എഴുന്നേല്‍ക്കേണ്ട സമയം സംബന്ധിച്ച് പുനപരിശോധനയ്ക്ക് സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നഴ്‌സുമാര്‍ അന്തേവാസികളുടെ കാര്യത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തപൂര്‍ണമാകേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: