അയര്‍ലണ്ടില്‍ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനവാരം

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരി അവസാനവാരമുണ്ടാകുമെന്ന് സൂചനകള്‍. ഫെബ്രുവരിമാസം തുടക്കത്തില്‍ ഇലക്ഷന്‍ പ്രഖ്യാപിച്ച് മൂന്നാഴ്ച്ച പ്രചാരണത്തിനുശേഷം ഫെബ്രുവരി അവസാനം ഇലക്ഷന്‍ നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചുകഴിഞ്ഞെന്നും ഐറിഷ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷംമാത്രമേ തീയതി പ്രഖ്യാപിക്കുവെന്ന് പ്രധാനമന്ത്രി എന്റ കെന്നി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച്ച ഇലക്ഷന്‍ നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളതായി ഫിനഗേല്‍ പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: