ഇസ്താംബൂളില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ പത്തുപേര്‍ മരിച്ചു

ഇസ്താംബൂള്‍: ഇന്ന് രാവിലെ ടര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു.വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂമോസ്‌കിനടുത്താണ് സ്‌ഫോടനമുണ്ടായത്. അതുകൊണ്ട് ജര്‍മനിയില്‍നിന്നും നോര്‍വേയില്‍നിന്നുമുള്ള വിദേശ സഞ്ചാരികളും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നു കരുതുന്നു.

സ്‌ഫോടനത്തില്‍ 15പേര്‍ക്ക് ഗുരുതരമായ പരിക്കുകളുള്ളതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നുണ്ടായിരുന്നെന്ന് ഒരു ദൃക്‌സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. പോലീസുദ്യോഗസ്ഥരും മെഡിക്കല്‍ ടീമും സംഭവസ്ഥലത്തെത്തിയിട്ടുണ്ട. ഇനിയും സ്‌ഫോടനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: