ഇന്‍ഷുറന്‍സ് ദാതാക്കളുമായി പ്രധാനമന്ത്രിയുടെ തുറന്ന ചര്‍ച്ച ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍: നാശനഷ്ടങ്ങള്‍ വിതച്ച ശക്തമായ വെള്ളപ്പൊക്കത്തില്‍നിന്നും ഐറിഷ് ജനതയ്ക്ക് ആശ്വാസമേകുന്നതിന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി ഇന്‍ഷുറന്‍സ് ദാതാക്കളുമായി ഇന്ന് ഡബ്ലിനില്‍ ചര്‍ച്ച നടത്തും. വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി നിര്‍ദ്ദേശങ്ങളില്‍ കുറച്ചുകൂടി അയവുവരുത്തണമെന്നതാണ് പ്രധാനമന്ത്രിയുടെ ആവശ്യം.
നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വ്യത്യസ്ത സ്വഭാവമുള്ളവയാണെന്നും ഫെര്‍മോയ്, ക്ലോണ്‍മെല്‍ തുടങ്ങിയ ചിലപ്രദേശങ്ങളില്‍ വന്‍നാശമാണ് വെള്ളപ്പൊക്കത്തിലുണ്ടായതെന്നും ഈ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി തുറന്ന ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: