പത്താന്‍കോട്ട് ആക്രമണം ഇന്ത്യയുടേത് ആവേശം കലര്‍ന്ന് പ്രതികരണം…ഇനിയും ആക്രമണമുണ്ടാകും-പര്‍വേസ് മുഷറഫ്

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളില്‍ വേഗത്തില്‍ നടപടി സ്വീകരിക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശ്രമത്തില്‍ പരോക്ഷ അതൃപ്തിയുമായി മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ആക്രമണത്തില്‍ ഇന്ത്യ പ്രകടിപ്പിക്കുന്നത് അമിതാവേശമാണെന്നും സമാന ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നുമായിരുന്നു മുഷറഫിന്റെ പ്രതികരണം.

പാകിസ്താന്‍ ന്യൂസ് ചാനലായ എ.എ.ജെ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഷറഫിന്റെ വിവാദ പ്രതികരണം. പത്താന്‍കോട്ട് ആക്രമണക്കേസില്‍ ഇന്ത്യ പ്രകടിപ്പിക്കുന്നത് അമിതാവേശമാണ്. പക്ഷേ സമാന ആക്രമണങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുകതന്നെ ചെയ്യും.

തീവ്രവാദം ഇന്ത്യയിലും പാകിസ്താനിലും സര്‍വ്വ സാധാരണമാണ്. ഞങ്ങളും അതിന്റെ ഇരകളാണ്. അതിനാല്‍ പത്താന്‍കോട്ട് ആക്രമണത്തില്‍ തങ്ങള്‍ അമിത പ്രതികരണം നടത്തിയില്ല, മുഷറഫ് പറഞ്ഞു.

ഇന്ത്യാ പാക് ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചകള്‍ ചിലപ്പോള്‍ നീട്ടിവയ്ക്കാനിടയുണ്ടെന്ന സൂചനകള്‍ നേരത്തെ പാകിസ്താന്‍ നല്‍കിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്ക് മുമ്പ് ഉപാധികള്‍ നിരത്തി ഇന്ത്യയ്ക്ക് തങ്ങളെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും മുഷറഫപറഞ്ഞു

Share this news

Leave a Reply

%d bloggers like this: