ഡേവിഡ് ബോയുടെ ചുവര്‍ചിത്രം തയ്യാറാക്കി ഡബ്ലിനിലെ ആരാധകര്‍

ഡബ്ലിന്‍: പ്രശസ്ത പോപ്പ് ഗായകന്‍ ഡേവിഡ് ബോയ് മരിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ചുവര്‍ചിത്രം തയ്യാറാക്കിയിരിക്കുകയാണ് അയര്‍ലണ്ടിലെ അദ്ദേഹത്തിന്റെ ആരാധകര്‍. ഡബ്ലിനിലെ റിച്ച്മണ്ട് സ്ട്രീറ്റിലാണ് ആരാധകര്‍ ചുവര്‍ചിത്രമൊരുക്കിയിരിക്കുന്നത്.18മാസമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഡേവിഡ് ബോയ് അറുപത്തിയൊന്‍പതാമത്തെ വയസ്സിലാണ് മരിച്ചത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഈ മാസം 15ന് ഡബ്ലിനിലെ ലൈറ്റ്ഹൗസ് സിനിമയില്‍ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമ ലേബിറിന്‍ത് പ്രദര്‍ശിപ്പിക്കുമെന്നും ഇതുവഴി സമാഹരിക്കുന്ന പണം ഐറിഷ് കാന്‍സര്‍ സൊസൈറ്റിക്ക് നല്‍കുമെന്നും ഐറിഷ് ആരാധകര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: