അയര്‍ലണ്ടില്‍ അധ്യാപകക്ഷാമം വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നത് അധ്യാപകക്ഷാമത്തിന് കാരണമായിരിക്കുകയാണ്. കുറഞ്ഞ ശമ്പളത്തില്‍ അയര്‍ലണ്ടില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ മികച്ച അവസരങ്ങള്‍തേടി വിദേശത്തേക്ക് പോവുന്നതാണ് അധ്യാപകക്ഷാമത്തിന് വഴിതെളിച്ചിരിക്കുന്നതെന്നും പരാമര്‍ശങ്ങളുണ്ട്. ഇംഗ്ലണ്ട്, ആഷ്യന്‍ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക, ഒസ്‌ട്രേലിയ, എന്നിവിടങ്ങളാണ് മികച്ച അവസരങ്ങള്‍ നല്‍കി അധ്യാപകരെ ആകര്‍ഷിക്കുന്ന വിദേശരാജ്യങ്ങള്‍.ക്രിസ്മസിനുശേഷം മിക്ക സ്‌കൂളുകളിലും അധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഒര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്.

അടുത്ത മാസം ഡബ്ലിനില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ റിക്രൂട്ടിമെന്റില്‍ ആറ്റവും കൂടുതാല്‍ ആവശ്യക്കാരുള്ളത് അധ്യാപകര്‍ക്കാണ്. അടുത്ത സെപ്റ്റംബറോടെ 2260 അധ്യാപകരെ പുതിയതായി നിയോഗിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: