അയര്‍ലണ്ടില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഓറഞ്ച് അലെര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച്ചക്ക് സാധ്യതയുണ്ടെന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കി. സ്ലൈഗോ, മേയോ, ഡോണഗല്‍,ലിട്രിം എന്നീ കൗണ്ടികളില്‍ 24 മണിക്കൂല്‍നേരത്തേക്ക് ഓറഞ്ച് വാണിങ്ങും ഗാല്‍വേ, കാവന്‍, റോസ്‌കോമണ്‍,ലോങ്ങ് ഫോര്‍ഡ്, മോണഗന്‍ എന്നീ കൗണ്ടികളില്‍ 2 മുതല്‍ നാലുവരെയായിരിക്കും മഞ്ഞുവീഴ്ച്ചയെന്നും മെറ്റ് എയ്‌റീന്‍ അറിയിച്ചു.
താപനില മൈനസ് രണ്ടാകുമെന്നും രാജ്യമെമ്പാടും നാളെ രാവിലെ മുതല്‍ ശക്തമായ മഞ്ഞുവീഴ്ച്ച ഉണ്ടാകുമെന്നും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടുസെന്റീമീറ്റര്‍വരെ മഞ്ഞുവീഴ്ച്ചക്കുസാധ്യതയുണ്ടെന്നാണ് സൂചന.ശക്തമായ മഞ്ഞുവീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങളോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമിതവേഗത അപകടത്തിന് കാരണമായേക്കുമെന്നും റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: