പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

 

ലാഹോര്‍: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ പിടിയിലായി. ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയന്‍സസിലെ വിദ്യാര്‍ത്ഥി ഉസ്മാന്‍ സര്‍വാര്‍, സാദ് മുഗള്‍,കറാച്ചി സര്‍വകലാശാലയിലെ ഖാഷിഫ് ജാന്‍ എന്നിവരാണ് സുരക്ഷാ ഏജന്‍സികളുടെ പിടിയിലായത്. ഇതോടെ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 31ആയി.

ഇവര്‍ക്ക് ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് പേജുകള്‍ പരിശോധിച്ചപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും നിരവധി വ്യക്തികളുടെ തോക്കേറിയ ചിത്രങ്ങളും കണ്ടു.

Share this news

Leave a Reply

%d bloggers like this: