തൊഴില്‍സാധ്യതകളുമായി 3ഡി4മെഡിക്കല്‍

ഡബ്ലിന്‍: ഡബ്ലിനിലെ മെഡിക്കല്‍ ടെക്‌നോളജി സ്ഥാപനം 70 പുതിയ തൊഴില്‍ സാധ്യതകളുമായി രംഗത്തെത്തിയിരിക്കുന്നു.3ഡി4മെഡിക്കല്‍ ടെക്‌നോളജിയാണ് ഇങ്ങനൊരു സാധ്യതയുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്ലാക്ക്‌റോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ആടുത്ത 18 മാസത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിര്‍മ്മിക്കും.

മെഡിക്കല്‍ ടെക്‌നോളജി സ്ഥാപനമായി 3ഡി4മെഡിക്കലിലേക്ക് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, 3ഡി ആര്‍ട്ടിസ്റ്റ്, എഴുത്തുകാര്‍, അഡ്മിനിസ്‌ട്രേറ്റീവ്‌സ് എന്നിവരെ ആവശ്യമാണെന്നും വ്യത്യസ്തചിന്താഗതിക്കാരായ വ്യക്തികള്‍ മുന്നോട്ടുവരണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ മുറെ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: