കാണ്ടാമൃഗത്തിന്റെ കൊമ്പ് കടത്തല്‍: അയര്‍ലണ്ടുകാരന് 14മാസം ജയില്‍ശിക്ഷ

ഡബ്ലിന്‍: കാണ്ടാമൃഗത്തിന്റെ കൊമ്പ് വില്‍ക്കാന്‍ ശ്രമിച്ച അയര്‍ലണ്ടുകാരന് ജയില്‍ശിക്ഷ.

2015 ജനുവരിയിലാണ് ഹോളിഹെഡില്‍വെച്ച് പാട്രിക് ഷെരിദാന്‍ എന്നയാള്‍ അറസ്റ്റിലായത്.അപകടകാരിയായ കറുത്ത കാണ്ടാമൃഗത്തിന്റെ കൊമ്പുകളാണ് ഇയാള്‍ കടത്തിയിരുന്നത്. ടെക്‌സാസില്‍നിന്നും അന്യായമായി ലഭിച്ച കൊമ്പുകള്‍ ന്യൂയോര്‍ക്കില്‍ കൊണ്ടുചെന്ന് വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്.സഹായികളായി കൂടെ രണ്ടുപേരുണ്ടായിരുന്നു.
14മാസം ജയില്‍ശിക്ഷയാണ് കോടതി ഇയാള്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: