എസ്എന്‍സ് ലാവ്‌ലിന്‍ കേസ്: സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: എസ്എന്‍സ് ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചിരുന്നു.

വിചാരണ കോടതി തെളിവുകള്‍ അപഗ്രഥിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സിബിഐയുടെ കണ്ടെത്തലുകള്‍ മുഖവിലയ്‌ക്കെടുത്താണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

എസ്എന്‍സി ലാവ്‌ലിന്‍ എന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതിനാലാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുന്നത് എന്നാണ് വാദം.

സിബിഐ നേരത്തെ തന്നെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ അടിയന്തര വാദം കേട്ട് വിധി പറയണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. പിണറായി വിജയന്റെ കേരള യാത്ര 15 ന് തുടങ്ങാനിരിക്കെയാണ് ലാവ്‌ലിന്‍ കേസ് ഉയര്‍ത്തി സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

Share this news

Leave a Reply

%d bloggers like this: