എസ്ഐപിടിയുവിന്‍റ അംഗത്വമുള്ള ലുവാസ് ഡ്രൈവര്‍മാര്‍ അടുത്തമാസം സമരത്തിന്

ഡബ്ലിന്‍: എസ്ഐപിടിയുവിന്‍റ അംഗത്വമുള്ള  ലുവാസ് ഡ്രൈവര്‍മാര്‍  അടുത്തമാസം  സമരത്തിന്.  ഫെബ്രുവരി 11,12 ,18,19   തീയതികളിലാണ് സമരം നടക്കുക. ഡ്രൈവര്‍മാര്‍ കഴിഞ്ഞ ആഴ്ച്ച നടന്ന  വോട്ടെടുപ്പില്‍  വന്‍ഭൂരിപക്ഷത്തിനാണ് സമരത്തിന് തീരുമാനം എടുത്തത്.

എസ്ഐപിടിയു ഓര്‍ഗനൈസര്‍ ഓവന്‍ റെഡി  ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നതിനെ കുറിച്ച് ബോധവാന്മാരാണെന്നും എന്നാല്‍ മറ്റൊരു വഴി അവര്‍ക്ക് മുന്നില്‍ ഇല്ലെന്നും വ്യക്തമാക്കി.  കഴിഞ്ഞ പതിനെട്ട് മാസത്തിനിടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.  അടുത്ത അഞ്ച് വര്‍ഷത്തിനിടെ ലുവാസ് വര്‍ക്കര്‍മാര്‍ക്ക് വേതന വര്‍ധന നല്‍കാമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വേതന വര്‍ധന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സിനെ അനുസരിച്ചായിരിക്കുമെന്നും വ്യക്തമാക്കുന്നു. ഡ്രൈവര്‍മാരുടെ ആവശ്യം നീതീകരിക്കാനാകുന്നതല്ലെന്ന നിലപാടാണ്   മാനേജ്മെന്‍റ് വാദം.  ഡ്രൈവര്‍മാരുടെ ആവശ്യം അംഗീകരിച്ചാല്‍ 30 മില്യണ്‍ യൂറോ വരെയാണ് ചെലവ് വരിക. അഞ്ച് വര്‍ഷത്തേയ്ക്കാണിത്. 2015ല്‍ ഏഴ് ലക്ഷം യൂറോയാണ് നഷ്ടം ഉണ്ടായിരുന്നത്. ഈ വര്‍ഷവും പ്രതീക്ഷിക്കുന്നത് നഷ്ടമാണ്.

Share this news

Leave a Reply

%d bloggers like this: