ഡബ്ലിനില്‍ ലുവാസ് ജീവനക്കാര്‍ അടുത്തമാസം പണിമുടക്കും

ഡബ്ലിന്‍: അടുത്തമാസം നാലുദിവസം ലുവാസ് ജീവനക്കാര്‍ പണിമുടക്കുമെന്ന് എസ്‌ഐപിടിയു ആഹ്വാനം ചെയ്തു. ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11,12,18,19 തീയതികളിലായിരിക്കും ഇവര്‍ പണിമുടക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പതിനെട്ട്മാസമായി ശമ്പളപരിഷ്‌കരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സിന് ആനുപാതികമായി മാത്രമേ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍കഴിയൂ എന്നതാണ് കമ്പനിയുടെ നിലപാടെന്നും യൂണിയന്‍ വ്യക്തമാക്കി.
2,200 യൂറോയ്ക്കും 3000 യൂറോയ്കക്ുമിടയില്‍ ശമ്പളം നല്‍കണെമന്നതാണ് ജീവനക്കാരുടെ ആവശ്യം.എന്നാല്‍ ഈ ശമ്പളവര്‍ദ്ധനവ് നഷ്ടമുണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ലുവാസ് ഡ്രൈവര്‍മാര്‍ പണിമുടക്കിയാല്‍ റെയില്‍ ഗതാഗതം ഭാഗികമായി സ്തംഭിക്കും.

Share this news

Leave a Reply

%d bloggers like this: