ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കിയ വിവാചരണ കോടതി വിധിക്കെതിരായ ഉപഹര്‍ജികള്‍ ഫെബ്രുവരി അവസാന വാരം കോടതി പരിഗണിക്കും. കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് നേരത്തെയാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയിലാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചത്. കേസില്‍ സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി തീരുമാനിച്ചു. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം സര്‍ക്കാരിന്റെ വാദങ്ങളെ സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. കേസ് തിടുക്കപ്പെട്ട് പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് പിണറായിയുടെ അഭിഭാഷകനും വാദിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ജസ്റ്റിസ് ഉബൈദ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണനയ്ക്ക് എടുത്തത്.

എന്നാല്‍ പിണറായിയുടെ അഭിഭാഷകന്റെയും സി.ബി.ഐ അഭിഭാഷകന്റെയും വാദങ്ങള്‍ തള്ളിയാണ് കേസ് ഫെബ്രുവരിയില്‍ പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചത്.

Share this news

Leave a Reply

%d bloggers like this: