ഐറിഷ് ഫാര്‍മസിസ്റ്റുകളില്‍ നാലില്‍ മൂന്ന് പേരും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യത്തിന് ഇരയാകുന്നതായി സര്‍വെ

ഡബ്ലിന്‍:  ഐറിഷ് ഫാര്‍മസിസ്റ്റുകള്‍  കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നതായി സര്‍വെ.  കടകളില്‍ നിന്നുള്ള മോഷണങ്ങളും  അക്രമങ്ങളും കടകള്‍ക്ക് നേരെ നടക്കുന്നതായി  ഐറിഷ് ഫാര്‍മസി യൂണിയന്‍ വാര്‍ഷിക  സര്‍വെയില്‍ വ്യക്തമാക്കുന്നു. സൗന്ദര്യവര്‍ധ വസ്തുക്കളും ഫെക്ക്ടാനുകളുമാണ് ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍.   നാലില്‍ മൂന്ന് വീതം ഫാര്‍മസിസ്റ്റുകളും മോഷണത്തിനോ കവര്‍ച്ചയ്ക്കോ , റെയ്ഡിനോ ഇരയായിട്ടുണ്ട്.  84 ശതമാനം പേരം ഒന്നില്‍ കൂടുതല്‍ തവണയും  ഇത്തരംകുറ്റകൃത്യങ്ങള്‍ക്ക് ഇരയായിരിക്കുന്നു. 18 ശതമാനം പേര്‍ക്ക്  അക്രമം നേരിടേണ്ടി വരുന്നതാണ് സര്‍വെ പറയുന്നത്.

കവര്‍ച്ചകളില്‍ ആയുധങ്ങള്‍കാണിച്ച് ഭീഷണിപ്പെടുന്നത് പതിവാണ്. 46 ശതമാനം കേസുകളില്‍ തോക്കും 45 ശതമാനത്തില്‍ കത്തിയും കാണിച്ചാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.  പ്രശ്നപരിഹാരത്തിന് കടുത്ത ശിക്ഷയും കൂടുതല്‍ഗാര്‍ഡമാരെ തെരുവില്‍ നിയോഗിക്കുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.  സര്‍വെയില്‍ നിന്നുള്ള വിവരങ്ങള്‍ അങ്ങേയറ്റം ആശങ്ക നല്‍കുന്നതും അസ്വാകാര്യവുമായ സംഭവങ്ങളാണെന്ന്  ഐപിയു പ്രസിഡന്‍റ് ഡറാഗ് കോനോലി വ്യക്തമാക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ആക്രമം നേരിടേണ്ടി വരുന്നത് മൂലമുള്ള സാഹചര്യങ്ങള്‍കൂടി ആലോചിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

 79 ശതമാനം കേസുകളും ഗാര്‍ഡയെ അറിയിക്കുകയും 69 ശതമാനത്തിലും ഗാര്‍ഡയുടെ നടപടി തൃപ്തികരവുമാണ്. 47 ശതമാനം ഫാര്‍മസിസ്റ്റുകല്‍ കുറ്റവാളിക്കെതിരെ കേസെടുക്കില്ലെന്ന് കരുതി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.  94 ശതമാനംസ്ഥാപനങ്ങളും സിസിടിവി  സ്ഥാപിച്ചിട്ടുണ്ട്. ഡ

Share this news

Leave a Reply

%d bloggers like this: