ഐറിഷ് ജനങ്ങളില്‍ 80 ശതമാനവും സോഷ്യല്‍ മീഡിയയെ ഭയക്കുന്നവര്‍

 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനങ്ങളില്‍ 80 ശതമാനംപേരും സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവയ്ക്കാന്‍ മടിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലുള്ള വിശ്വാസക്കുറവാണ് ഇതിനുപിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പല പ്രായത്തിലുള്ള 1000പേരില്‍ അമരാക് റിസര്‍ച്ച് നടത്തിയ സര്‍വേയില്‍ പല പ്രായക്കാര്‍ക്കും സോഷ്യല്‍ മീഡിയയെക്കുറിച്ച് പല ഉത്തരങ്ങളായിരുന്നു. 18നും 25നുമിടയില്‍ പ്രായമുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൂര്‍ണവിശ്വാസമായിരുന്നെങ്കില്‍ 55 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ വെറും 6 ശതമാനംമാത്രമായിരുന്നു ഇക്കൂട്ടത്തില്‍ചേരുന്നവര്‍.
പത്ത് ശതമാനംപേര്‍ സോഷ്യല്‍ മീഡിയകളില്‍ സ്വന്തം ചിത്രങ്ങളും മറ്റും ഷെയര്‍ചെയ്യാന്‍ വിശ്വാസമുണ്ടെന്ന പക്ഷക്കാരാണെങ്കില്‍ 8 ശതമാനം ഇതിനെതിരുമായിരുന്നു.പല പ്രദേശങ്ങളിലും സര്‍വേ റിപ്പോര്‍ട്ടില്‍ വലിയ അന്തരമുണ്ടായിരുന്നു. മണ്‍സ്റ്ററില്‍ 85 ശതമാനംപേരും സോഷ്യല്‍ മീഡിയയില്‍ വിശ്വാസമത്രപോരാ എന്ന പക്ഷക്കാരായിരുന്നു. ഈയടുത്തകാലത്ത് കോര്‍ക്കിലെ ഒരു യുവതി സോഷ്യല്‍ മീഡിയകളില്‍നിന്നും ചിത്രങ്ങളെടുത്ത് അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തതും സോഷ്യല്‍ മീഡിയയിലെ വിശ്വാസക്കുറവിനുപിന്നിലെ ഒരുകാരണമായി പറയുന്നു.

Share this news

Leave a Reply

%d bloggers like this: