അയര്‍ലണ്ടില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് നാലു കമ്പനികള്‍

ഡബ്ലിന്‍: ഡിസെബിലിറ്റി മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നാലു കമ്പനികള്‍. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1500ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്പനികളുടെ ഉറപ്പ്.
നുവാ ഹെല്‍ത്ത് കെയര്‍, ഫ്രഞ്ച് എണ്‍വയോണ്‍മെന്റല്‍ സര്‍വീസസ് ഗ്രൂപ്പായ വിയോലിയ, ഓണ്‍ലൈന്‍ സര്‍വേ കമ്പനിയായ നെറ്റിഗേറ്റ്, ഐറിഷ് ട്രാവല്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ബോക്‌സെവര്‍ എന്നിവയാണ്് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്.
നുവാ ഹെല്‍ത്ത് കെയരാണ് ഡിസെബിലിറ്റി മേഖലയില്‍ 800ലധികം തൊഴില്‍ നല്‍കുക. ഈ വര്‍ഷംതന്നെ കമ്പനി 300പേരെ ജോലിക്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി 500പേര്‍ക്ക് 2019നു മുമ്പായി ജോലി നല്‍കും.
വിയോലിയ 300ഉം, ബോക്‌സെവര്‍ 100ഉം നെറ്റിഗേറ്റ് 45ഉം തസ്തികകളില്‍ നിയമനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Share this news

Leave a Reply

%d bloggers like this: