ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലെത്തുന്ന ഡിപ്ലോമാ നഴ്‌സുമാര്‍ ആശങ്കയില്‍

ഡബ്ലിന്‍: ഇന്ത്യയില്‍നിന്നും അയര്‍ലണ്ടിലെത്തുന്ന ഡിപ്ലോമ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നില്ലെന്നത് ഡിപ്ലോമ നഴ്‌സുമാരെ ആശങ്കയിലാക്കുന്നു. 2014ലെ പുതിയ നിയമവ്യവസ്ഥകള്‍പ്രകാരം ഡിപ്ലോമ നഴ്‌സുമാര്‍ക്ക് ക്രിട്ടിക്കല്‍ സ്‌കില്‍ എംപ്ലോയ്‌മെന്റ് വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയില്ലെന്നതിനാലാണ് ഇത് നിഷേധിക്കപ്പെടുന്നത്.
ഏതു ജോലിയ്ക്കും അയര്‍ലണ്ടിലെ നിശ്ചിത തൊഴില്‍ അംഗീകാരം ലഭിക്കുന്നതിനും മിനിമം 30,000 രൂപ ശമ്പളവും ഉള്ളവര്‍ക്ക് ഉന്നത സാങ്കേതികവൈദഗ്ദ്യമുളള തൊഴിലുകള്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ക്രിട്ടിക്കല്‍ വര്‍ക്ക് പെര്‍മിറ്റിനപേക്ഷിക്കുന്നത്. ഐറിഷ് നഴ്‌സസ് അസോസിയേഷനും ഇത്തരത്തിലുളള തൊഴില്‍ അംഗീകാര സമിതിയാണ്.

അയര്‍ലണ്ട് നഴ്‌സിങ്ങ് രജിസേട്രേഷനും 30,000 യൂറോയെങ്കിലും ശമ്പളവാഗ്ദാവും ഡിഗ്രിയുമുള്ളവര്‍ക്ക് ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റെടുക്കാനാകും. അങ്ങനെയുളളവര്‍ക്കുമാത്രമേ ഇനിമുതല്‍ അയര്‍ലണ്ടില്‍ നഴ്‌സിങ്ങ് ജോലി ലഭ്യമാകൂ.

 

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: