യൂറോപ്പിലേക്കുളള അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുളള നടപടികള്‍ക്കായുള്ള സമ്മര്‍ദ്ദം കൂടുന്നു

 

ദാവോസ്: യൂറോപ്പിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കാനുളള നടപടികള്‍ എത്രയുംവേഗം സ്വീകരിക്കണമെന്ന് ഡച്ച് ധനകാര്യമന്ത്രി ജെറോന്‍ ഡിസെല്‍ബ്ലോം അഭിപ്രായപ്പെട്ടു. ദാവോസില്‍ വേള്‍ഡ് എക്കണോമിക് ഫോറം നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭയാര്‍ത്ഥിപ്രവാഹം സൃഷ്ടിയ്ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി മരിയോ ദ്രാഗിയുടെ പ്രസ്താവനയോട് യോജിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവര്‍ഷം അഭയാര്‍ത്ഥികളുടെ എണ്ണം ഏകദേശം ഒരു മില്ല്യണ്‍ ആയിരുന്നുവെന്നും ഈ വര്‍ഷമത് അതിലും കൂടുതലായിരിക്കുമെന്നും ഇസിബി പ്രസിഡന്റ് പറഞ്ഞിരുന്നു.
അഭയാര്‍ത്ഥികളുടെ നിയന്ത്രണത്തിനായി എത്രയുംവേഗം യൂറോപ്പ് നടപടി സ്വീകരിച്ചില്ലെങ്കില്‍ യൂറോപ്പിന്റെ നാശത്തിലേക്ക് അത് നയിക്കുമെന്നും അഭയാര്‍ത്ഥി എണ്ണം കുറയ്ക്കണമെന്നും പല പ്രമുഖരും ആവശ്യമുന്നയിക്കുന്നുണ്ട്.അഭയാര്‍ത്ഥി കുടിയേറ്റത്തിന് മുമ്പ് വ്യക്തമായ പരിശോധന നടത്തി യോഗ്യരായവരെമാത്രം പ്രവേശിപ്പിക്കുന്ന ജര്‍മനിയുടെ നയത്തെ പ്രോത്സാഹിപ്പിക്കുന്നതായി മുന്‍ ബ്രീട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡേവിഡ് മിലിബന്‍ഡ് അറിയിച്ചു.

ഓസ്ട്രിയ അഭയാര്‍ത്ഥി പ്രവാഹം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ ഈയാഴ്ച തുടക്കത്തിലേ പ്രഖ്യാപിച്ചിരുന്നു. അഭയാര്‍ത്ഥിപ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചാല്‍ അഭയാര്‍ത്ഥികള്‍ മടങ്ങേണ്ടിവരുമെന്നാണ് സൂചനകള്‍.
അങ്ങനെയെങ്കില്‍ പല അഭയാര്‍ത്ഥികള്‍ക്കുമിതൊരു തിരിച്ചടിയാകും
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: