മന്ത്രി കെ ബാബുവിന്റെ രാജിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന വിജിലന്‍സ് വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ഗൗരവമായി കാണമമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.
വിജിലന്‍സ് കോടതി നടപടിയില്‍ പ്രാഥമികമായി അപാകത കാണുന്നില്ലെന്നും വിധി സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഇന്നുച്ചയ്ക്കുശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.
ബാബുവിന് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് വി. എം. സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. ബാബുവിനെതിരെ കോടതി പരാമര്‍ശങ്ങളില്ലെന്നും രാഷ്ട്രീയ ധാര്‍മികതയാണ് രാജിവയ്ക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: