തിരഞ്ഞെടുപ്പില്‍ ഫിനഗേലിന് പരാജയഭീതി

ഡബ്ലിന്‍: അയര്‍ണ്ടില്‍ ഫെബ്രുവരി 26നു നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പരാജയഭീതിയുമായി ഫിനഗേല്‍ അംഗങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനത്തിനെത്തുന്ന ഫിനഗേല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പലയിടത്തുനിന്നും ഏത്ര നല്ല സ്വീകരണമല്ല ലഭിക്കുന്നതെന്നാണ് സൂചനകള്‍.

ഫെബ്രുവരി 2നാണ് തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെങ്കിലും പല മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഫിനഗേല്‍ പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ജനങ്ങളുടെ ഇത്തരത്തിലുള്ള സമീപനം.
തോഴിലാളികളും സാധാരണക്കാരും ഷിന്‍ ഫെയിനിന് പിന്തുണ നല്‍കുമെന്നതുകൊണ്ടുതന്നെ പ്രതിപക്ഷ കക്ഷികളായ ഫിയന്ന ഫാളും ഷിന്‍ ഫെയിനും തിരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കിയാല്‍ എന്‍ഡ കെന്നിയുടെ പാര്‍ട്ടിയ്ക്ക് വിജയമുണ്ടാകില്ലെന്നാണ് അഭ്യൂഹങ്ങള്‍.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: