അടുത്ത 48 മണിക്കൂര്‍ രാജ്യത്തിന്റെ പലഭാഗത്തും കനത്തമഴയ്ക്കുസാധ്യത; ജാഗ്രതാനിര്‍ദേശവുമായി മെറ്റ് എയ്‌റീന്‍

ഡബ്ലിന്‍: രാജ്യത്തിന്റെ പലഭാഗത്തും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശവുമായി മെറ്റ് എയ്‌റീന്‍. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ തുടര്‍ച്ചയായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശവുമുണ്ട്.
പലയിടങ്ങളിലും താപനില 5 മുതല്‍ 6 ഡിഗ്രിവരെയായി കുറഞ്ഞിട്ടുണ്ട്.ശക്തമായ മഴ അടുത്ത ദിവസങ്ങളില്‍ കുറയുമെങ്കിലും ഈയാഴ്ച്ച വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: