നഴ്‌സുമാര്‍ക്ക് മികച്ച ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ടും

 

ഡബ്ലിന്‍: നഴ്‌സുമാര്‍ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന രാജ്യങ്ങളില്‍ അയര്‍ലണ്ട് ഇടംനേടി. ഈ രാജ്യങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനം അയര്‍ലണ്ടിനാണ്. ലക്‌സംബര്‍ഗ്, അമേരിക്ക എന്നീരാജ്യങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തിയിരിക്കുന്നത്.
പര്‍ചെയ്‌സിങ്ങ് പവര്‍ എന്ന ടൂളുപയോഗിച്ച് ഓരോ രാജ്യത്തെയും ശമ്പളം കണക്കാക്കിയതിനുശേഷം ഓരോ രാജ്യത്തെയും ജീവിതച്ചെലവുകളനുസരിച്ചാണ് കണക്കെടുപ്പ് നടത്തിയിട്ടുള്ളത്.
അയര്‍ലണ്ടിനു തൊട്ടുപിന്നില്‍ ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങളാണ്. എന്നാല്‍ അയര്‍ലണ്ട് മൂന്നാം സ്ഥാനത്താണെങ്കിലും അയര്‍ലണ്ടില്‍ പ്രഖ്യാപിച്ചിട്ടുള്ള ശമ്പളവര്‍ദ്ധനവ് ഓന്നാംസ്ഥാനത്തെത്തിക്കുമെന്നാണ് വിദഗ്ദാഭിപ്രായം.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: