ജാഗ്രത പാലിക്കുക…ഐറിഷ് വാട്ടറിന്‍റെ പേരില്‍ വ്യാജമെയിലുകള്‍ വരുന്നു

ഡബ്ലിന്‍: ഐറിഷ് വാട്ടറിന്‍റെ പേരില്‍ തട്ടിപ്പ് മെയിലുകള്‍ വരുന്നതായും ജാഗ്രതപാലിക്കണമെന്നും ഐറിഷ് വാട്ടര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.  തട്ടിപ്പ് വെബ്സൈറ്റിന്‍റെ ലിങ്ക് അടക്കമുള്ള മെയില്‍ ആണ് ലഭിച്ച് വരുന്നത്. മെയില്‍ ഉപഭോക്താക്കളോട്  ‘My Water’  എന്ന അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യാനും ആവശ്യപ്പെടുന്നതാണ്. noreply.notification.water.ie@ospcs.com,mailer@elasticemail.com  എന്നിങ്ങനെയുള്ള  വിലാസങ്ങളില്‍ നിന്നാണ് മെയില്‍ പ്രധാനമായും ലഭിക്കുന്നത്.

ഇത്തരം ഈമെയിലുകള്‍ ലഭിച്ചിട്ടുള്ളവരോട് ഉടനെ അത്   നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകയാണ് ഐറിഷ് വാട്ടര്‍.  ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ മെയിലിന് മറുപടി നല്‍കുകയോ ചെയ്യരുത്.  വ്യക്തവിവരങ്ങളോ    ബാങ്ക് അടക്കമുള്ള ധനകാര്യ വിവരങ്ങളോ നല്‍കരുത്.  ഈമെയില്‍‌ അയച്ച്  ഉപഭോക്താക്കളുടെ ധനസംബന്ധമായ വിവരങ്ങള്‍ ഐറിഷ് വാട്ടര്‍ തിരക്കില്ലെന്നും സ്ഥാപനം വ്യക്തമാക്കുന്നുണ്ട്.  ആരെങ്കിലും ഇത്തരം മെയിലിന് പ്രതികരിക്കുകയോ വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍  വെളിപ്പെടുത്തി നല്‍കിയ വിവരങ്ങള്‍ മാറ്റേണ്ടതാണ്. പാസ് വേര്‍ഡ് പിന്‍ നമ്പര്‍ തുടങ്ങിയ മാറ്റാവുന്നതാണ്.

നിങ്ങള്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നത് കണ്ട് വേണം വിവരങ്ങള്‍ മാറ്റാന്‍.   ബാങ്കിനെയോ നിങ്ങളുടെ സേവന ദാതാക്കളെയോ നേരിട്ട് സമീപിക്കുന്നതായിരിക്കും ഉചിതം.  പതിവായി ബാങ്ക് , ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റുമെന്‍റുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും.  ഐറിഷ് വാട്ടറിന്‍റെ സുരക്ഷാ സംവിധാനത്തിന് തകരാറില്ലെന്നും എല്ലാ ഉപഭോക്തൃ വിവരങ്ങളും സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: