മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഏഴുകോടി, 1.90 കോടി നല്‍കി: സരിത നായര്‍

 

കൊച്ചി: മുഖ്യമന്ത്രിയ്ക്ക് 1.90 കോടി രൂപ നല്‍കിയതായി സോളാര്‍ കമ്മീഷനില്‍ സരിത നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഏഴുകോടിരൂപ കോഴ ആവശ്യപ്പെട്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തുലക്ഷം നല്‍കിയെന്നും പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷംരൂപ കുരുവിളയ്ക്ക് കൈമാറിയെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍.

സോളാര്‍ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതനുസിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതായും അദ്ദേഹത്തിന്‍ പിഎ കേശവന് 25 ലക്ഷംരൂപ കോഴ നല്‍കിയതായും പിന്നീട് ഓഫീസ് സ്റ്റാഫ് വഴി 15 ലക്ഷം കൈമാറിയതായും സരിത പറഞ്ഞു. എന്നാല്‍ സരിതയുടെ വെളിപ്പെടുത്തലുകള്‍ ജിക്കുമോനും തോമസ് കുരുവിളയും കേശവനും നിഷേധിച്ചു.

Share this news

Leave a Reply

%d bloggers like this: