ക്യൂന്‍ മേരിയെപ്പോലെ കല്‍പ്പനയും, ആദരസൂചകമായി ക്യൂന്‍ മേരിയിലെ ഗാനം

കല്‍പ്പനയുടെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ വേദനയിലാണ് സിനിമാലോകം. കല്‍പ്പന അവസാനമായി വേഷമിട്ടത് ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിയിലായിരുന്നു. ക്യൂന്‍ മേരി എന്ന കഥാപാത്രത്തെയാണ് കല്‍പ്പന ഇതില്‍ അവതരിപ്പിച്ചത്.

ചാര്‍ളിയിലെ രംഗം

മരിക്കുന്നതിന് മുമ്പ് മത്സ്യ കന്യകയെ കാണണം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് ക്യൂന്‍ മേരി ചാര്‍ളിയ്‌ക്കൊപ്പം കടല്‍ യാത്രയ്‌ക്കൊരുങ്ങുന്നത്. നിലാവില്‍, കടലിളക്കങ്ങളില്‍ ആടി ഉലയുന്ന ബോട്ട്, ബോട്ടിലിരിക്കുമ്പോള്‍ അകലങ്ങളില്‍ ക്യൂന്‍ മേരി മത്സ്യകന്യകയെ കാണുന്നു. തന്റെ മുന്നിലേക്ക് വന്നണയുന്ന മത്സ്യകന്യകയെ കണ്ട് ആനന്ദാശ്രുക്കളോടെ നിന്ന് ക്യൂന്‍ മേരി മരണത്തിന്റെ കാണാക്കയങ്ങളിലേക്ക് അപ്രത്യക്ഷയായി.

സിനിമ കണ്ടിറങ്ങുമ്പോള്‍ ക്യൂന്‍ മേരിയുടെ മരണം ഒരു നീറ്റലായി നമ്മില്‍ അവശേഷിക്കും. ക്യൂന്‍ മേരി മരണത്തിലേക്ക് വഴുതി വീഴുന്നത് പോലെ പാതിവഴിയില്‍ കാലത്തിന്റെ കല്‍പ്പനയ്ക്ക് വഴങ്ങി കല്‍പ്പനയും യാത്രയായി. അതിന്റെ ആഘാതത്തിലാണ് സിനിമാ ലോകം. കല്‍പ്പനയോടുള്ള ആദരമായി ചാര്‍ളിയിലെ ഒരു പാട്ട് രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

Share this news

Leave a Reply

%d bloggers like this: