നികുതി വെട്ടികുറയ്ക്കുമെന്നും ചെലവഴിക്കല്‍ കൂട്ടുമെന്നുമുള്ള പ്രഖ്യാപനങ്ങളെ ചോദ്യംചെയ്ത് സെന്‍ട്രല്‍ ബാങ്ക്

ഡബ്ലിന്‍: നികുതി വെട്ടികുറയ്ക്കുമെന്നും ചെലവഴിക്കല്‍ കൂട്ടുമെന്നുമുള്ള തിരഞ്ഞെടുപ്പ് വാഗ്ദ്ധാനത്തെ  ചോദ്യം ചെയ്ത് സെന്‍ട്രല്‍ ബാങ്ക്. ചൈനയിലെ സാമ്പത്തിക ചുരുക്കത്തിന്‍റെ പശ്ചാതലത്തില്‍ ആശങ്കയുമായി ബാങ്ക് രംഗത്തെത്തിയിരിക്കുകയാണ്.  തിരഞ്ഞെടുപ്പ് ഏതാനും ദിവസനത്തിനുള്ളില്‍ കെന്നിപ്രഖ്യാപിക്കാനിരിക്കെയാണ് കെന്നിയുടെ പരിഷ്കാരങ്ങള്‍ സാമ്പത്തിക തിരിച്ചടിക്ക് കാരണമാകുമോ എന്ന സംശയം ബാങ്ക് പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളോടും ജനങ്ങളോടും പണം ബഡ്ജറ്റിലെ ധനകമ്മി കുറയ്ക്കാനും ദേശീയ കടം കുറയ്ക്കുന്നതിനും സഹായകരമാകുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേ സമയം തന്നെ ശക്തമായ വളര്‍ച്ച ഐറിഷ് സാമ്പത്തിക രംഗത്ത് ഈ വര്‍ഷവും അടുത്ത വര്‍ഷവും പ്രതീക്ഷിക്കുന്നുമുണ്ട്.  പുതിയ ഗവര്‍ണര്‍ പ്രൊഫ. ഫിലിപ് ലാന്‍  പറയുന്നത് ബ്രസീല്‍ ചൈന പ്രതിസന്ധി  ലോക സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിക്കുമെന്നത് തുറന്ന ചോദ്യമാണെന്ന് തന്നെയാണ്. ഇലക്ഷനെ അഭിമുഖീകരിക്കാന്‍ പോകുകയാണ് നിങ്ങളെന്ന് അദ്ദേഹം പാര്‍ലമെന്‍ററി കമ്മിറ്റിയില്‍  രാഷ്ട്രീയ നേതൃത്വത്തോട് പറയുകയും ചെയ്തു.  അടുത്ത സര്‍ക്കാര്‍ ഗൗരവത്തോടെ   പൊതു ചെലവഴിക്കല്‍ പരിഗണിക്കുമെന്നും പൊതു കടം സുരക്ഷിതമായ രീതിയില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടി ചേര്‍ക്കുകയും ചെയ്തു.

4.8 ശതമാനം വളര്‍ച്ചയാണ് ഐറിഷ് സാമ്പത്തിക രംഗത്ത് സെന്‍ട്രല്‍ ബാങ്ക് പറയുന്നത്.  അടുത്ത സര്‍ക്കാരിന്‍റെ വെല്ലുവിളി ചെലവഴിക്കലിലെ കുറവും നികുതിനിരക്കിലെ മാറ്റങ്ങളും മാത്രമായിരിക്കില്ല. പ്രവചനങ്ങള്‍ തെറ്റിയാല്‍ എന്ത് ചെയ്യുമെന്നത് കൂടി പരിഗണിക്കേണ്ടി വരും. 4.4 ശതമാനം ആഭ്യന്ത ഉത്പാദന വളര്‍ച്ച 2017ലും പ്രതീക്ഷിക്കുന്നുണ്ട്. പ്രവചനങ്ങള്‍ പുതിയ സര്‍ക്കാരി‍ന്‍റെ പ്രതീക്ഷകള്‍ക്ക് മുകളിലാണ്.  ഇത് മൂലം തന്നെ അമിതമായ രീതിയില്‍ ഇതിനെ ആശ്രയിക്കുന്നതിന് എതിരെ ജാഗ്രത വേണം. അഞ്ച് വര്‍ഷത്തേക്ക്  പന്ത്രണ്ട് ബില്യണ്‍ യൂറോ എങ്കിലും നികുതിയും മറ്റ് ചെലവഴിക്കലുമായി  കണ്ടെത്തേണ്ടി വരും.

Share this news

Leave a Reply

%d bloggers like this: