അയര്‍ലണ്ടിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് വിയറ്റ്‌നാം അഭയാര്‍ത്ഥികള്‍ നല്‍കിയത് ഉജ്ജ്വല സ്വീകരണം

 

ഡബ്ലിന്‍:പുതിയതായി അയര്‍ലണ്ടിലെത്തിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കിയത് 30 വര്‍ഷംമുമ്പ് വിയറ്റ്‌നാമില്‍നിന്നും അഭയാര്‍ത്ഥികളായി അയര്‍ലണ്ടിലെത്തിയവര്‍. കോ കില്‍ഡെയറിലെ കമ്മ്യൂണിറ്റി ഹാളില്‍നടന്ന സാംസ്‌കാരിക പരിപാടിയിലാണ് വിയറ്റ്‌നാം നൃത്തവും സംഗീതവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഉജ്ജ്വല സ്വീകരണം നല്‍കിയത്.

1979ല്‍ അയര്‍ലണ്ടിലെത്തിയ വിയറ്റ്‌നാം അഭയാര്‍ത്ഥി സംഘം സിറിയയില്‍നിന്നും ഇറാഖില്‍നിന്നുമെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി സഹായധനവും സ്വരൂപിച്ചിട്ടുണ്ട്.

മുപ്പത് വര്‍ഷം മുമ്പ് വിയറ്റ്‌നാമില്‍നിന്നും അയര്‍ലണ്ടിലെത്തുമ്പോള്‍ ഐറിഷ് ജനത ഞങ്ങള്‍ക്ക് നല്‍കിയത് നല്ലൊരു സ്വീകരണമായിരുന്നുവെന്നും ഇതുവരെ അയര്‍ലണ്ടില്‍ ഒരു പ്രശ്‌നവും അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് വിയറ്റനാം അഭയാര്‍ത്ഥികളുടെ അഭിപ്രായം. വരുംനാളുകളില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് എന്തുസഹായവും ചെയ്യാന്‍ തയ്യാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലികമായി ഹസെല്‍ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാര്‍ത്ഥിസംഘത്തെ അധികം വൈകാതെ വീടുകളിലേക്ക് മാറ്റും.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: