സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കും ആര്യാടനുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

 

തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്ക് മെറിറ്റ് നോക്കുന്നില്ലെന്നുംഅതു നോക്കേണ്ടത് അന്വഷണ ഉദ്യോഗസ്ഥനാണെന്നും അന്വേഷണത്തിനുത്തരവിട്ട വിജിലന്‍സ് കോടതി വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രില്‍ 14ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം.
എല്ലാവര്‍ക്കും തുല്യനീതിവേണം പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും നീതി തുല്യമാണ്.ഉപ്പുതിന്നവന്‍ വെള്ളം കുടിയ്ക്കട്ടെ എന്നായിരുന്നു ഇതേക്കുറിച്ച് കോടതിയുടെ പരാമര്‍ശം.

Share this news

Leave a Reply

%d bloggers like this: