അയര്‍ലണ്ടില്‍ പുതിയ മെറ്റേണിറ്റി നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍

 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ചില മെറ്റേണിറ്റി ആശുപത്രികളില്‍ നവജാതശിശുക്കള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ രാജ്യത്ത് പുതിയ മെറ്റേണിറ്റി നയം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നു. ഇതനുസരിച്ച് ചെറിയ മെറ്റേണിറ്റി ആശുപത്രികള്‍ക്ക് വലിയ ആശുപത്രികളുമായി സഹകരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ചെറിയ യൂണിറ്റുകള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സാധിക്കുമെന്നതിനാലാണ് ഇങ്ങനൊരു നയപ്രഖ്യാപനം.

2012ല്‍ അബോര്‍ഷനെത്തുടര്‍ന്ന് സവിത ഹാലപ്പനാവര്‍ മരിച്ച സംഭവവും അടുത്തകാലത്ത് നവജാതശിശുക്കളുടെ മരണവും നടന്നതിന്റെ വെളിച്ചത്തിലാണ് മന്ത്രിയുടെ പുതിയ നയം. ഇതിന്റെ ഭാഗമായി പോര്‍ട്ട് ലോയ്‌സ് ആശുപത്രി ഡബ്ലിന്‍ കുംബെ വിമന്‍സ് ആശുപത്രിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. പുതിയ നയം ആശുപത്രികളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സഷ്ടിക്കുമെന്നും സൂചനകളുണ്ട്.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: