ആശുപത്രികളിലെ തിരക്ക് പരിഹരിക്കാനും വാക്സിനേഷന്‍ ക്യാംപെയിനുമായി എച്ച്എസ്ഇ രംഗത്ത് വരുന്നു

ഡബ്ലിന്‍: അക്യൂട്ട് ആശുപത്രികളിലെ തിരക്ക് മൂലമുള്ള സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ പാലിയേറ്റീവ് കെയര്‍ കിടക്കകള്‍ സജ്ജമാക്കുകും പകര്‍ച്ചപനി വാക്സിന്‍ ക്യാംപെയിന്‍ ആരംഭിക്കുകയും ചെയ്യുന്നു. പടിഞ്ഞാറും തെക്ക് കിഴിക്കും മേഖലകളിലാണ് ഇടപെടല്‍തുടങ്ങുന്നത്.  ട്രോളി പ്രതിസന്ധി പരിഹരിക്കാന്‍  കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഔട്ട് സോഴ്സിങ് രീതി തുടരുന്നുമുണ്ട്.  തിര‍ഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ ചെയ്യേണ്ടവര്‍ക്കും മറ്റുമാണ് ഔട്ട് സോഴ്സ് ചെയ്ത് ചികിത്സ ലഭ്യമാക്കുന്നത്.  ട്രോളികളില്‍ കിടക്കള്‍ ലഭിക്കാന്‍ കാത്തിരിക്കുന്നവരും   വാര്‍ഡുകളില്‍ കാത്തിരിക്കുന്നവരും റെക്കോര്‍ഡ് നിരക്കിലേക്കാണ് പോകുന്നത്.  വെള്ളിയാഴ്ച്ച വാര്‍ഡുകളില്‍  341 രോഗികളാണ് ട്രോളികളില്‍ ചികിത്സ കാത്തിരുന്നതെന്ന് ഐറിഷ് നഴ്സസ് ആന്‍റ് മിഡ് വൈവ്സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു.

സെന്‍റ് വിന്‍സെന്‍റ് ആശുപത്രിയിലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍കാത്തിരുന്നത്. 27 പേരുണ്ടായിരുന്നു ട്രോളികളില്‍.  എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  ടാസ്ക് ഫോഴ്സാണ് വെള്ളിയാഴ്ച്ച  പകര്‍ച്ച പനി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെ നിരക്ക് കൂട്ടുന്നതായി വ്യക്തമാക്കിയത്.  ട്രോളിയില്‍ കാത്തിരിക്കേണ്ടി വരുന്നത് പരിഹരിക്കാന്‍ 74 മില്യണ്‍ യൂറോ സമീപകാലത്ത്  നിക്ഷേപിച്ചിരുന്നു.

യോഗത്തില്‍ ആശുപത്രി പ്രവേശനങ്ങള്‍ 9.5 ശതമാനം വര്‍ധിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്.  പനിക്കെതിരെ വാക്സിന്‍ എടുക്കാന്‍ രണ്ടാഴ്ച്ചയിലെ ക്യാംപെയിന് ആണ് എച്ച്എസ്ഇ പറയുന്നത്.  വാക്സിന്‍ എടുക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നതാണ് ക്യാംപെയിന്‍ വ്യക്തമാക്കാന്‍ശ്രമിക്കുന്നത്.  പുതിയ കമ്മ്യൂണിറ്റി സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്.  വാട്ടര്‍ ഫോര്‍ഡ് , ഗാല്‍വേ  എന്നിവിടങ്ങളില്‍ കൂടുതല്‍ പാലിയേറ്റീവ് കെയര്‍ ബെഡുകള്‍ ലഭ്യമാക്കും.  ജീവനക്കാര്‍ക്ക് അധിക സമയം  ജോലി നല്‍കാനും അനുമതി നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: