സൗദിയില്‍ ഷിയാപള്ളിക്ക് നേരെ ആക്രമണം…നാല് മരണം

റിയാദ്: സൗദിയില്‍ ഷിയാപള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു 18 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ സൗദിയിലെ അല്‍ഹിസാ മുഹാസില്‍ സ്ട്രീറ്റിലെ ഇമാം റിദാ മസ്ജിദിലാണ് ചാവേര്‍ ആക്രമണം നടത്തിയത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ രണ്ട് പേരില്‍ ഒരാളാണ് ആക്രമണം നടത്തിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ മറ്റൊരാളെ പിടികൂടിയതായും മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ഉച്ചയ്ക്ക് ജുമാ നമസ്‌ക്കാരം നടക്കുന്നതിനിടെയായിരുന്നു സംഭവം. ജുമ നടക്കുന്നതിനിടെ അഞ്ചുഭീകരര്‍ പളളിയിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരരില്‍ ഒരാളെ സൗദി സുരക്ഷാസേന പിടികൂടിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: