40 പുതിയ തൊഴിലവസരങ്ങളുമായി റിട്ടെയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി

 

ഡബ്ലിന്‍: നാല്‍പ്പത് പുതിയ തൊഴിലവസരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോ മായോയിലെ ക്ലെയര്‍മോറിസില്‍ സ്ഥിതിചെയ്യുന്ന സിബിഇ എന്ന റിട്ടെയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനി. പ്രധാനമായും സ്വതന്ത്ര റിട്ടെയില്‍ സ്ഥാപനങ്ങളിലും ഹോസ്പിറ്റാലിറ്റി മേഖലയിലുമാണ് സിബിഇ സേവനം കാഴ്ചവയ്ക്കുന്നത്.

2017 അവസാനത്തോടെ 150 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ കോളേജുകളില്‍നിന്നും ബിരുദം നേടിയവര്‍ക്ക് ഇന്റര്‍നാഷണല്‍ കോളേജുകളില്‍നിന്നും ബിരുദംനേടിയവര്‍ക്കുമുന്നില്‍ ഐടി മേഖലയില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള അവസരമാണിതെന്ന് കമ്പനി സി.ഇ.ഒ. ജെറാള്‍ഡ് കൊണ്‍കാനോന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: