കെ.ബാബു രാജി തീരുമാനം പിന്‍വലിച്ചു

കൊച്ചി:യുഡിഎഫ് യോഗതീരുമാനത്തിന്റെ ആവശ്യപ്രകാരം കെ.ബാബു രാജി തീരുമാനം പിന്‍വലിച്ചു. പാര്‍ട്ടിയുടേയും മുന്നണിയുടേയും തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നെന്നും അദ്ദേഹം അറിയിച്ചു. കോടതി വിധി കാത്തിരിക്കാതെ രാജിവച്ചൊഴിയാന്‍ താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. തീരുമാനം വ്യക്തിപരമായിരുന്നെങ്കില്‍ മന്ത്രിയായി തിരിച്ചുവരില്ലായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് യോഗം കഴിഞ്ഞശേഷം മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാവശ്യപ്പെട്ടതിനുശേഷമാണ് ബാബു രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കോടതി വിധിയെ ചോദ്യം ചെയ്യുന്നില്ല. വിജിലന്‍സ് കോടതി വിധി അസാധാരണമാണെന്ന് ഹൈക്കോടതിയി പറഞ്ഞതോടെ പൊതുസമൂഹത്തിലും ചര്‍ച്ചയായിരുന്നു. ഇതോടെ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാറി നില്‍ക്കുന്നതിന്റെ ആവിശ്യമില്ലെന്ന് പൊതുവെ നിര്‍ദ്ദേശമുണ്ടായി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനവും ഹൈക്കോടതി മരവിപ്പിച്ചു. വ്യക്തിപരമായ പ്രതിഛായക്ക് വേണ്ടി ഒരിക്കലം താന്‍ നിലപാട് സ്വീകരിച്ചിട്ടില്ല. .

മുഖ്യനും ആര്യാടനും രാജിവയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണോ എന്ന ചോദ്യത്തില്‍ പ്രസക്തിയില്ല. കെഎം മാണി തിരിച്ചുവരുന്നത് വരുന്നത് അദ്ദേഹത്തിന്റെ തീരുമാനമാനമാണ്. അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസ്സുകാരനാണ് താന്‍. സര്‍ക്കാറിനെതിരെ ഒരിക്കലും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമില്ലാത്ത പ്രതിഛായ തനിക്ക് വേണ്ടെന്നാണ് തീരുമാനം. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭങ്ങള്‍ ഉണ്ടായാല്‍ വിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവര്‍ തന്റെ പേരില്‍ കേസൊന്നുമില്ലാത്തപ്പോഴും കരിങ്കൊടി കാണിച്ചിട്ടുണ്ട്. വി.എസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഏറ്റവും വെറുക്കപ്പെട്ടയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോളവരുടെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: