കെ ബാബുവിന് മന്ത്രിയായി തുടരാമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: കെ. ബാബു മന്ത്രിസഭയില്‍ തുടരണമെന്നും ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്നും യു.ഡി.എഫ് തീരുമാനം. ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം.
ബാബു നല്‍കിയ രാജി കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല.
മന്ത്രിസഭയിലേക്ക് തിരിച്ച് എത്തുന്നതോടെ എക്‌സ്സൈസ് ഫിഷറീസ് തുറമുഖ വകുപ്പുകള്‍ക്ക് ബാബു തന്നെയാവും മന്ത്രി.
യു.ഡി.എഫിന് എതിരായ ആരോപണങ്ങളില്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കെ.എം.മാണി മന്ത്രിസഭയിലേക്ക് തിരിച്ച് വരണമെന്നാണ്് യു.ഡി.എഫ് യോഗത്തിലെ പൊതു താത്പര്യമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: