രാജ്യത്ത് എച്ച്1 എന്‍1 ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി എച്ച്.എസ്.ഇ.

 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ എച്ച്1 എന്‍1 ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി എച്ച് എസ് ഇ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ച്ച പന്നിപ്പനി ബാധിച്ച് ഡബ്ലിനില്‍ ചികിത്സയിലിരിക്കെ കുട്ടി മരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എച്ച് എസ് ഇ പുറത്തുവിട്ടത് കഴിഞ്ഞദിവസമാണ്. വെസ്റ്റ് അയര്‍ലണ്ടിലുള്ള കുട്ടി മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് ഡബ്ലിനിലെത്തിയത്.

എച്ച്1എന്‍1 പകര്‍ച്ചയ്‌ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനെതിരെ വാക്‌സിനെടുത്തിട്ടില്ലാത്തവര്‍ എത്രയുംവേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങള്‍ തോന്നുന്നെങ്കില്‍ എത്രയുംവേഗം ഡോക്ടറുടെ ചികിത്സതേടണമെന്നും എച്ച് എസ് ഇ അറിയിച്ചിട്ടുണ്ട്.

ഈ സീസണില്‍ ഒന്‍പതുപേരാണ് പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചത്. പകര്‍ച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞയാഴ്ച്ച 124പേരാണ് പകര്‍ച്ചപ്പനിമൂലം ആശുപത്രിയില്‍ ചികിത്സതേടിയത്.
-എല്‍കെ-

Share this news

Leave a Reply

%d bloggers like this: