ജെറ്റ് എയര്‍വേസില്‍ യാത്രക്കിടെ സോനു നിഗത്തിന്റെ ഗാനമേള: ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

 

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജെറ്റ് എയര്‍വേസില്‍ പാട്ടുകച്ചേരി നടത്തിയതിന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. ജോധ്്പൂരില്‍നിന്നും മുംബൈയ്ക്കുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് ഗായകന്‍ സോനു നിഗത്തിന്റെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറിയത്. സോനു നിഗത്തിനോട് യാത്രക്കാര്‍ പാട്ടുപാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക അറിയിപ്പുകള്‍ക്കുള്ള അനൗണ്‍സ്‌മെന്റ് സിസ്റ്റം ഉപയോഗിച്ചാണ് പാട്ടുപാടിയത്.

ആവേശം മൂത്ത യാത്രക്കാര്‍ ഗാനമേളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. അതോടെ സംഭവം പുറത്തായി.അതീവസുരക്ഷ പാലിക്കേണ്ട വിമാനയാത്രയില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയ എല്ലാ ജീവനക്കാരെയും ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തു. വിമാനയാത്രയ്ക്കിടെ പാലിക്കേണ്ട അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്കിനി പ്രത്യേക പരിശീലനവുമുണ്ടാകും.

Share this news

Leave a Reply

%d bloggers like this: