വളര്‍ച്ചാനിരക്കില്‍ യൂറോപ്പില്‍ വീണ്ടും അയര്‍ലണ്ട് ഒന്നാമന്‍

 

ഡബ്ലിന്‍: യൂറോപ്പിലെ മറ്റെല്ലാരാജ്യങ്ങളെയും പിന്നിലാക്കി വളര്‍ച്ചാനിരക്കില്‍ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് അയര്‍ലണ്ട്. 6.9 ശതമാനമാണ് അയര്‍ലണ്ടിന്റെ വളര്‍ച്ചാനിരക്ക്. അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍ അര്‍ലണ്ടില്‍ നിലനില്‍ക്കുന്നുവെങ്കിലും സാമ്പത്തികസ്ഥിതിയെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മള്‍ട്ടായും ലക്‌സംബര്‍ഗുമാണ് അയര്‍ലണ്ടിനു തൊട്ടുപിന്നിലുള്ള രാജ്യങ്ങള്‍. ഈ വര്‍ഷം വളര്‍ച്ചാനിരക്ക് കുറയുമെങ്കിലും സാമ്പത്തികമായ മുന്നേറ്റം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അയര്‍ലണ്ട്.

Share this news

Leave a Reply

%d bloggers like this: