പോലീസ് അസോസിയേഷന് 20 ലക്ഷം നല്‍കിയെന്ന് സരിത നായര്‍

 

കൊച്ചി:പോലീസ് അസോസിയേഷന് സംഭാവനയായി 20 ലക്ഷം രൂപ കൈമാറിയെന്നും അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍ അജിത്തിനാണ് പണം നല്‍കിയതെന്നും സരിത നായര്‍. കമ്മിഷന്‍ ആവശ്യപ്പെട്ട തെളിവുകള്‍ മുദ്രവച്ച കവറില്‍ സരിത കൈമാറി. നാളെയും തെളിവുകള്‍ നല്‍കുമെന്നും സരിത അറിയിച്ചു. രാഷ്ട്രീയ നേതാക്കളെ കുറിച്ചുള്ള ആരോപാണങ്ങളുടെ തെളിവുകള്‍ കത്തിലുണ്ട്. കമ്മിഷനില്‍ ക്രോസ് വിസ്താരം തുടരുകയാണ്.
അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനായി 2013 നവംബറില്‍ അസോസിയേഷന്‍ സ്മരണികയില്‍ ടീം സോളാറിന്റെ പരസ്യം ഉള്‍പ്പെടുത്താമെന്ന വാഗ്ദാനത്തിന്മേല്‍ പണം നല്‍കിയെന്നും സ്മരണിക പുറത്തിറങ്ങും മുന്‍പ് അറസ്റ്റിലായതിനാല്‍ ഒരു അഭ്യൂദയകാംക്ഷിയുടെ ആശംസ എന്ന പേരിലാണ് സ്മരണികയില്‍ പരസ്യം നല്‍കിയതെന്നും സരിത പറഞ്ഞു. അറസ്റ്റിലായപ്പോള്‍ പണം നല്‍കിയ കാര്യം പുറത്തുപറയരുതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ വഴി ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: